ബാലുശ്ശേരി: ഭരണഘടനാ ലംഘനം നടത്തിയ സജി ചെറിയാൻ എം.എൽ.എ. സ്ഥാനം കൂടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി യുടെ നിർദ്ദേശപ്രകാരം ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുത്തു. കെ.പി.സി സി. മെമ്പർ കെ. രാമചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗസ് പ്രസിഡന്റ് കെ.കെ.പരീദ്, വി.ബി.വിജീഷ്, റിലേഷ് ആശാരിക്കൽ, സി.വി ബഷീർ, സി.രാജൻ, ഹരീഷ് നന്ദനം, ഉമ മഠത്തിൽ, ആരിഫ വി.ബി, ഇന്ദിരാ ബാലകൃഷ്ണൻ, ചർമ്മ സുധ, തുടങ്ങിയവർ പ്രസംഗിച്ചു.