വടകര : നഗരസഭ മത്സ്യബന്ധന മേഖലയോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് സമരവുമായി മുന്നോട്ട് പോകാൻ തീരദേശ മേഖലയിലെ കൂട്ടായ്മ തീരുമാനിച്ചു. വാർഷിക പദ്ധതിയിലെ മത്സ്യബന്ധന മേഖലയിലെ പദ്ധതി വിഹിതം വെട്ടിക്കുറിച്ച നടപടി നഗരസഭ ചെയർമാന്റെ അധികാര ദുർവിനിയോഗമാണെന്നും തീരദേശവാസികളോടുള്ള പിന്തിരിപ്പൻ നലപാട് ചെയർപേഴ്സൺ അവസാനിപ്പിക്കുന്നില്ലെങ്കിൽ ബഹുജന പ്രക്ഷോഭവുമായി നഗരസഭയിലേക്ക് തീരദേശ മാർച്ച് സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. തീരദേശ മേഖല കൂട്ടായ്മ കൺവെൻഷൻ പ്രൊഫ. കെ കെ മഹമൂദ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൌൺസിലർ പി വി ഹാഷിം അദ്ധ്യക്ഷനായി. വി കെ അസീസ് , പി .എസ്. അബ്ദുൽ ഹക്കീം, മഞ്ചാൻ അലി, വളപ്പിൽ വിജയൻ, യു. നാസർ, പി.കെ. ജലാൽ, വി.പി. മുഹമ്മദ് റാഫി, എം. ഫൈസൽ, എൻ. കെ. റഷീദ്, എ.സി. നസീർ, പി.വി. സി അഷ്റഫ് എന്നിവർ പ്രസംഗിച്ചു. ടി.പി സുരക്ഷിത സ്വാഗതവും വി.വി നിശാബി നന്ദിയും പറഞ്ഞു.