കോഴിക്കോട്:എൻ.ജി.ഒ ആർട്സ് സംഘടിപ്പിച്ച സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാതല ചെസ് - കാരംസ് ടൂർണമെന്റ് കോഴിക്കോട് എൻ.ജി.ഒ യൂണിയൻ ഹാളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
ചെസിൽ ഹൈഡ്രോളജി വകുപ്പിലെ പി.പി.അജയൻ, ജില്ലാ മെഡിക്കൽ ഓഫീസിലെ ഒ.വിനോദ്കുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കാരംസിൽ ഓർക്കാട്ടേരി ഫാമിലി ഹെൽത്ത് സെന്ററിലെ കെ.സുനിൽകുമാർ , വടകര താലൂക്ക് ഓഫീസിലെ കെ.ടി.രജീഷ് എന്നിവർ അടങ്ങുന്ന ടീം ഒന്നാം സ്ഥാനവും കോഴിക്കോട് ചരക്ക് സേവന നികുതി ഓഫീസിലെ കെ.വി.രൂപേഷ്, പി. എം.സുനീർ എന്നിവർ അടങ്ങുന്ന ടീം രണ്ടാം സ്ഥാനവും നേടി.