nursing
nursing

കോഴിക്കോട്: പ്ലസ്ടു സയൻസ് പഠനം പൂർത്തിയാക്കിയ അനാഥ വിദ്യാർത്ഥികൾക്കായി വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ-ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിൽ ഉപരിപഠന സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന അനാഥ വിദ്യാർത്ഥികൾക്ക് പഠന പഠനേതര ചെലവുകൾ സൗജന്യമായും മറ്റുള്ളവർക്ക് സകോളർഷിപ്പോടു കൂടിയും നൽകും. മംഗലാപുരത്തെ യെനെപോയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബാച്ച്ലർ ഒഫ് ഒക്കുപാഷണൽ തെറാപ്പി, ഡയാലിസിസ് ടെക്നോളജി, നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകളും മൈസൂർ ആസ്ഥാനമായ ഹെറിറ്റേജ് സിറ്റി കോളേജിൽ നിന്നും ബാച്ച്ലർ ഒഫ് ഒക്കുപാഷണൽ തെറാപ്പി കോഴ്‌സും കുറ്റ്യാടി കേന്ദ്രമായ തണൽ അക്കാദമിയിൽ നിന്നും ബി.വോക് ഡയാലിസിസ് ടെക്നോളജി, ബി.വോക് പേഷ്യന്റ് കെയർ മാനേജ്മന്റ് എന്നീ കോഴ്‌സുകളുമാണ് തണൽ നൽകുന്നത്. തണലിന്റെ പുനരധിവാസ കേന്ദ്രങ്ങളിൽ തന്നെ ഇവർക്കുള്ള ഇന്റേൺഷിപ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി പുനരധിവാസ മേഖലകളിലെ കോഴ്‌സുകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി 13ന് കുറ്റ്യാടിയും 16ന് കോഴിക്കോടും വിദ്യാഭ്യാസ സെമിനാർ നടക്കും. വിവരങ്ങൾക്ക് : 9946765566