അത്തോളി: കുട്ടികളുടെ സർഗവാസനകളെ മാസികകളാക്കി പ്രസിദ്ധീകരിക്കുകയാണ് ജി.യു.പി.എസ് കക്കഞ്ചേരി.
സ്കൂൾ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന " നെല്ലിക്ക " യുടെ ജൂൺ ലക്കം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ചന്ദ്രിക പൂമഠത്തിൽ പ്രകാശനം ചെയ്തു. വായനപോഷണ പരിപാടിയായ അക്ഷരക്കൂട്ടിന്റെ ജൂൺ മാസ വിജയികൾക്ക് നമ്മാനദാനം നൽകി. പി.ടി.എ ജനറൽ ബോഡി, സ്കൂൾ പി.ടി.എ പ്രസിഡന്റായി പി.കെ.രാജേഷിനെയും എം.പി.ടി.എ അദ്ധ്യക്ഷയായി അശ്വതിയെയും എസ്.എം.സി അദ്ധ്യക്ഷനായി ഷിനോജ് പി.വിയെയും തെരഞ്ഞെടുത്തു. സി.എം ശശി ,കെ.പി മനോജൻ, എ.കെ.ലിനീഷ് കുമാർ, എം.എം വിനോദൻ, ശാലിനി,സന്ധ്യ എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ അരവിന്ദൻ.സി റിപ്പോർട്ട് അവതരിപ്പിച്ചു. എ.കെ.ബഷീർ നന്ദിയും പറഞ്ഞു.