മുക്കം: സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള പ്രചാരണവും വർഗീയതയും നേരിടാൻ നാലു ദിവസത്തെ പ്രചാരണ ജാഥയുമായി തിരുവമ്പാടി ഏരിയ കമ്മിറ്റി. തിങ്കളാഴ്ച വൈകുന്നേരം തോട്ടുമുക്കത്തുനിന്നാരംഭിക്കുന്ന ജാഥ സംസ്ഥാന കമ്മറ്റി അംഗം എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലകമ്മറ്റി അംഗം പി.കെ.പ്രേംനാഥ് നയിക്കുന്ന ജാഥ മൂന്നു ദിവസം തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തും.വ്യാഴാഴ്ച തിരുവമ്പാടിയിൽ സമാപിക്കും. തിരുവമ്പാടിഏരിയ സെക്രട്ടറി വി. കെ. വിനോദ് ഡെപ്യൂട്ടി ലീഡറും ജോളി ജോസഫ് പൈലറ്റും ജോണിഇടശ്ശേരി മാനേജരുമായ ജാഥയിൽ ഇ. രമേശ്ബാബു, കെ. പി. ചാക്കോച്ചൻ, ഇ.ജെ.ജലീൽ, വി.കുഞ്ഞൻ , ദിപു പ്രേംനാഥ്, ഗീത വിനോദ്, നാസർ കൊളായി എന്നിവർ അംഗങ്ങളാണ്. 33 കേന്ദ്രങ്ങളിലാണ് ജാഥയക്ക് സ്വീകരണമൊരുക്കുന്നത്.