img20220709
എൽ.എസ്.ജി.ഡി ചീഫ് എഞ്ചിനീയർ കെ.ജി.സന്ദീപ് കുമാറിന് കല്ലൂർ ശിവക്ഷേത്രസമിതി നൽകുന്ന ഉപഹാരം പ്രസിഡൻറ് രവീന്ദ്രൻ പാമ്പനാൽ കൈമാറുന്നു

മുക്കം: എൽ.എസ്.ജി.ഡി ചീഫ് എൻജിനിയറായി ഉദ്യോഗക്കയറ്റം ലഭിച്ച കിഴക്കെ തൊടികയിൽ കെ.ജി.സന്ദീപ് കുമാറിനെയും പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കല്ലൂർ ശിവക്ഷേത്രസമിതി അനുമോദിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് രവീന്ദ്രൻ പാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ രാഹുൽ രാജേശൻ, ശരണ്യ ശശിധരൻ, പാർവണ ബാബു, അനഘ ദിനേശൻ, അപർണ ദിനേശൻ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ലയ ബാബുരാജ്, കിരൺ സൂര്യബിജു എന്നിവർക്കുമാണ് ഉപഹാരം നൽകിയത്. ഡോ.വി.കെ.സുരേഷ് ബാബു ഉപഹാരം സമ്മാനിച്ചു. എ.വി.സുധാകരൻ, മുക്കം ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.