
കോഴിക്കോട്: വിനോദ യാത്രകളിൽ പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ സൈക്കിൾ ഉപയോഗിക്കാം എന്ന സന്ദേശവുമായി പൊള്ളാച്ചി, പഴനി ഗ്രാമങ്ങളിലൂടെ കൊടൈക്കനാലിന്റെ തണുപ്പിലേക്ക് സൈക്കിൾ യാത്ര പോകാൻ പെഡൽ ഫോഴ്സ് അവസരം ഒരുക്കുന്നു. കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർക്ക് പങ്കെടുക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന യാത്ര കൊച്ചിയിൽ നിന്ന് ആഗസ്റ്റ് 6ന് ആരംഭിക്കും. പങ്കെടുക്കുന്നവർക്ക് ടീ-ഷർട്ട്, റിസോർട്ടുകളിൽ താമസം, ഭക്ഷണം തുടങ്ങിയവ ലഭിക്കും. 18 വയസിനു മുകളിൽ പ്രായമുള്ള 20 പേർക്കാണ് അവസരം. www.pedalforce.org എന്ന വെബ്സൈറ്റ് വഴി പേര് നൽകാം. വിവരങ്ങൾക്ക് 9847533898.