കടലുണ്ടി: മണ്ണൂർ മഹാശിവക്ഷേത്ര പ്രതിഷ്ഠാ ചൈതന്യ മാഹാത്മ്യം വർണിച്ച് മോഹൻദാസ് പാലക്കാടൻ രചിച്ച 'ഞങ്ങളുടെ മണ്ണൂരപ്പൻ' ഗാന പ്രകാശനം ഇന്ന് വൈകിട്ട് 3.30ന് മണ്ണൂർ വളവ് സിപ്പക്സ് ഓഡിറ്റോറിയത്തിൽ നടക്കും. ഗാന പ്രകാശനം പ്രശസ്ത സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ. പിള്ള നിർവഹിക്കും. സീ കേരളം ചാനൽ ഫെയിം ലിറ്റിൽ ആര്യൻ ബ്രോയും പ്രമുഖ ഗായകരും അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള, നൃത്തനൃത്യങ്ങൾ, തിരുവാതിരക്കളി എന്നിവ അരങ്ങേറും . മധു ബാലകൃഷ്ണൻ പാടിയ ഗാനങ്ങൾക്ക് ഉദയഭാനു വേങ്ങേരിയാണ് സംഗീതം നൽകിയത്.