news
ബഷീർ

മുക്കം: കുറ്റിപ്പാല ഐഡിയൽ ലൈബ്രറി സംഘടിപ്പിച്ച ഐ.വി.ദാസ് അനുസ്മരണം കെ.സുന്ദരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം മുക്കം വിജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരൻ മുക്കം, പി.നിർമല, എസ്.ഷിനു, പി.രഞ്ജു എന്നിവർ പ്രസംഗിച്ചു. പ്രതിഭാ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബഷീർ അനുസ്മരണവും 'ബേപ്പൂർ സുൽത്താന്റെ കഥാലോകം' ചർച്ചയും റിട്ട.ടി.ടി.ഐ പ്രിൻസിപ്പൽ എ.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. എം.ഗോവിന്ദൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.സുന്ദരൻ, എൻ.ബി.വിജയകുമാർ, ആർ.രോഹിണി, എ.ഹരിദാസൻ, വി.മുഹമ്മദ്, പി.കൃഷ്ണകുമാർ, പി.എൻ.അജയൻ, കെ.രാമചന്ദ്രൻ ,ബേബി ബീന എന്നിവർ പ്രസംഗിച്ചു.