school
ചോറോട് ഹൈസ്കൂൾ നൊസ്റ്റാൾജിയ പത്താം ക്ലാസിലെ ക്ലാസ് കൂട്ടായ്മ യുടെ അനുമോദന ചടങ്ങ് മോഹൻദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര: ചോറോട് ഗവ. സ്കൂളിലെ 1996 10 എ ബാച്ച് നൊസ്റ്റാൾജിയ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും, മൊമന്റോയും നൽകി അനുമോദിച്ചു. റിട്ട. ഡി.ഇ.ഒ യും, നൊസ്റ്റാൾജിയ പത്താം ക്ലാസിലെ ക്ലാസ് അദ്ധ്യാപികയുമായിരുന്ന മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മോഹനൻ അദ്ധ്യക്ഷനായി. സംഘാടക സമിതി കൺവീനർ എം.എം ബിജു സ്വാഗതവും ഗഫൂർ നന്ദി യും പറഞ്ഞു