വടകര: എൻ.ജി.ഒ.അസോ. മുൻ സംസ്ഥാന പ്രസിഡന്റും മേമുണ്ടയിൽ കലാ-സാമൂഹ്യ രംഗങ്ങളിലെ നിറസാനിധ്യവുമായിരുന്ന വിയ്യോത്ത് ശശിധരന്റെം മൂന്നാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം എൻ.സി.പി ജില്ലാ സെക്രട്ടറി കെ.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.മോഹൻദാസ് അനുസ്മരണ പ്രഭാഷണം നടത്തി. പി.പി.രാജൻ, ടി.കെ. രാഘവൻ, വള്ളിൽ ശ്രീജിത്ത്, കുനിയിൽ രാഘവൻ, എം.ചന്ദ്രശേഖരൻ ,എം.സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.