കോഴിക്കോട് : ജില്ലാ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഏറ്റെടുക്കുന്നതിനുള്ള പ്രൊജക്ട് ആശയങ്ങൾ സമാഹരിക്കുന്നതിനും ജില്ലയിലെ സംരംഭക സാദ്ധ്യതകൾ വിശകലനം ചെയ്യുന്നതിനുമായി പ്രവാസി സംഘടനകളുടെ യോഗം ചേരും.

നാളെ ഉച്ചയ്ക്ക് രണ്ടിന് ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് യോഗം ചേരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷയാവും.