ബാലുശ്ശേരി : പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സഹായം നൽകുന്നതിനായി സംരംഭക ഹെൽപ് ഡെസ്ക് ബാലുശ്ശേരിയിൽ പ്രവർത്തനമാരഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി സംരംഭകരെ കണ്ടെത്തുന്നതിനായി ഏകദിന സംരംഭകത്വ ശില്പശാലകൾ സംഘടിപ്പിച്ചിരുന്നു.ഇതിന്റെ തുടർച്ചയായാണ് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ സംരംഭക ഹെൽപ് ഡെസ്ക് പ്രവർത്തനമാരഭിച്ചത്. തിങ്കൾ,ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും.