ramayana
ramayana

കോഴിക്കോട്: വരക്കൽ ബലിതർപ്പണ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല രാമായണ പ്രശ്‌നോത്തരി മത്സരം നടത്തുന്നു. 17ന് രാവിലെ 9.30 ന് മാനാഞ്ചിറ മോഡൽ സ്‌കൂളിൽ മത്സരം നടക്കും. 12 വയസ് വരെയുള്ളവരെ ഒരു ഗ്രൂപ്പായും, 13 മുതൽ 18 വയസ് വരെ വേറൊരു ഗ്രൂപ്പും 18 വയസിന് മുകളിലുള്ളവർ മൂന്നാമത്തെ ഗ്രൂപ്പായും മത്സരത്തിൽ പങ്കെടുക്കാം. മൂന്ന് ഗ്രൂപ്പിനും വെവ്വേറെയായി ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ ഉണ്ടായിരിക്കും. ഓരോ ഗ്രൂപ്പിലും ഉയർന്ന മാർക്ക് തേടുന്നവരുടെ പാരായണ മികവ് കൂടി പരിശോധിച്ചായിരിക്കും അന്തിമമായി വിജയികളെ പ്രഖ്യാപിക്കുന്നത്. മാതൃകാ ചോദ്യോത്തരങ്ങൾ മുൻകൂട്ടി തന്നെ പ്രത്യേകമായി നിശ്ചയിച്ച ക്ഷേത്രഹാളിലും മറ്റു കേന്ദ്രങ്ങളിലും വിതരണം ചെയ്യും. ബന്ധപ്പെടേണ്ട നമ്പറുകൾ: 9995880440, 984743699, 9746610428.