med
med

കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ പവർഹൗസ് വരും. മോർച്ചറിയ്ക്ക് സമീപമാണ് പവർഹൗസ് സ്ഥാപിക്കുന്നത്. 750 കെ.വിയുടെ രണ്ട് ജനറേറ്റർ, 1000 കെ.വിയുടെ മൂന്ന് ട്രാൻസ്‌ഫോർമർ എന്നിവയടങ്ങിയ സബ് സ്‌റ്റേഷനാണ് വരുന്നത്. അഞ്ച് കോടി രൂപയുടെ ഭരണാനുമതി 2020ൽ ലഭിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി, അക്കാഡമിക് ബ്ലോക്ക്, ലക്ചറർ ഹാൾ, തിയേറ്റർ കോംപ്ലക്‌സ് എന്നിവ പൂർണമായും പുതിയ കണക്ഷന് കീഴിൽ വരും. വൈദ്യുതി മുടങ്ങിയാൽ ജനറേറ്റർ എല്ലായിടങ്ങളിലും ഉടൻ സജ്ജമാകുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.