ഫറോക്ക്: സ്വാത​ന്ത്ര്യ ​ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പൂതേരി കോരുജിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഗ്രന്ഥശാലാ പുരസ്കാരം മണ്ണൂർ ജ്ഞാനോദയം ഗ്രന്ഥശാലയ്ക്​ക്ക് ​ ​ . എം എ ബഷീർ, വിജയകുമാർ ​​പൂതേരി, ലിജി ഷാജി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. 4000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. ജൂലൈ 13ന് വൈകു: 4 മണിക്ക് നല്ലൂർ അമ്പലങ്ങാടിയിൽ നടക്കുന്ന നടക്കുന്ന കോരുജി അനുസ്മരണ സമ്മേളനത്തിൽ​ പുരസ്കാരം ഗ്രന്ഥശാലയ്ക്കു സമർപ്പിക്കും.