ബാലുശ്ശേരി: ക്ഷേത്രത്തിലെ നിലവിളക്കുകളും ഓട്ടു ചെമ്പും മോഷ്ടിച്ച പ്രതി പിടിയിൽ. വാകയാട് ചോലമലയിൽ അബിനീഷ് (32) ആണ് അറസ്റ്റിലായത്. വാകയാട് തോട്ടത്തിൽ ചാലിൽ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്. പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.