കുറ്റ്യാടി: വേളം പഞ്ചായത്തിലെ അവശത അനുഭവിക്കുന്നവർക്കും കിടപ്പിലായ രോഗികൾക്കും കൈത്താങ്ങായി വേളം ഹൈസ്കൂൾ 97 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. വേളം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വേളം പഞ്ചായത്തിലെ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ, വേളം പാലിയേറ്റീവ് സെന്റർ വലകെട്ട്, ദയാ ചാരിറ്റബിൾ ട്രസ്റ്റ് കാക്കുനി എന്നീ സ്ഥാപനങ്ങൾക്ക് വീൽചെയറുകൾ നൽകി. ഗവ. ആയുർവേദ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ വേളം പഞ്ചായത്ത് പ്രസിഡന്റ് നയിമാ കുളമുള്ളതിൽ, വീൽചെയറുകൾ കൈമാറി. വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു , സെറീന നടുക്കണ്ടി, എംസി മൊയ്തു ,അസീസ് കിണറുള്ളത്, ഷൈനി, വേളം പാലിയേറ്റീവിനുവേണ്ടി, സി.എ കരീം, കുഞ്ഞമ്മദ്. ദയ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി മിഥിലാജ്. വേളo ആയുർവേദ ഹോസ്പിറ്റലിന് വേണ്ടി ഡോ. സാജിത. എന്നിവർ ഏറ്റുവാങ്ങി. 97 ബാച്ച് കൂട്ടായ്മ പ്രതിനിധികളായ, അമാനത്ത് ,കരീം ,മനീഷ്, സുധീഷ് എ കെ,രാഗിത ,മാഷിത, റസീന ,സുനി പി പി, രമേശൻ, ലിനേഷ്, രജീഷ്, സുനിൽ ,വിനോധൻ. എന്നിവർ പങ്കെടുത്തു .