കുന്ദമംഗലം: മണാശ്ശേരി അയൽവേദി റസിഡൻസ് അസോസിയേഷൻ വായന പക്ഷാചരണത്തോടനുബന്ധിച്ച് തയാറാക്കിയ കൈയെഴുത്തു പുസ്തകം കന്നിക്കതിർ മുക്കം കൗൺസിലർ രജനി എം.വി പ്രകാശനം ചെയ്തു. ഡോ. ബിന്ദു ജയകുമാർ പുസ്തകം ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി പരീക്ഷയിലെ ഉന്നത വിജയികളെയും കുട്ടികളായ എഴുത്തുകാരെയും ചടങ്ങിൽ ആദരിച്ചു. അയൽവേദി പ്രസിഡന്റ് മനോജ് ഒടുങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. രവി പവിത്രം, ടി.വി.രവീന്ദ്രൻ, ഗോപാലൻ പട്ടർ ചോല, വാസു താന്നിക്കാട്ട്, കരുണാകരൻ നായർ ചേലത്തൂർ , ഡോ.രാഹുൽ , പങ്കജവല്ലി, ബിജുല മനോജ്, രമേശൻ എന്നിവർ പ്രസംഗിച്ചു.