മേപ്പാടി: ചൂരൽമല റോഡിൽ സ്‌കൂൾ പടിക്ക് സമീപം റോഡിൽ വിള്ളൽ ഉണ്ടായി. നവീകരണം പൂർത്തിയാക്കിയ ഭാഗത്താണ്‌ റോഡരികിൽ വിള്ളൽ വീണത്. തിങ്കളാഴ്ച രാവിലെയാണ്‌ റോഡിലെ വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. റോഡരികിൽ വലിയ താഴ്ചയുള്ള ഭാഗത്താണ് വിളളലുണ്ടായത്. കഴിഞ്ഞ മഴക്കാലത്തും ചൂരൽമല മേപ്പാടി റോഡിൽ രണ്ടിടങ്ങളിൽ വിള്ളൽ വീണിരുന്നു.

ചൂരൽമല ടൗണിന് സമീപവും കള്ളാടിയിലുമാണ് വിള്ളലുണ്ടായത്.

റോഡ് നവീകരണ പ്രവർത്തികൾ പൂർത്തിയാവാത്തതിനെ തുടർന്ന് നാട്ടുകാർ ദുരിതമനുഭവിക്കുമ്പോഴാണ്‌റോഡിൽ വിള്ളൽ കൂടി ഉണ്ടായത്. കനത്ത മഴ തുടരുന്നതിനാൽ റോഡ് ഇടിഞ്ഞു താഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.