മാവൂർ: ശക്തമായ മഴയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് യാത്രക്കാർ അത്ഭുകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചേ മാവൂർ കോഴിക്കോട് റോഡിൽ തെങ്ങിലകടവിലെ വെള്ളക്കെട്ടിലേക്കാണ് കാർ മറിഞ്ഞത്.
എടക്കര സ്വദേശികളായ ഉവൈസ്, അബ്ദുറഹിമാൻ, ഷസീർ, ഫർഹാൻ,സിനാൻ സഞ്ചരിച്ച എർട്ടിഗ കാറാണ് നിയന്ത്രണം വിട്ട് വെള്ളകെട്ടിലേക്ക് മറിഞ്ഞത്. അപകടം നടന്ന ഉടനെ കാറിന്റെ വാതിൽ തുറന്ന് പുറത്ത് ഇറങ്ങാൻ സാധിച്ചത് കൊണ്ട് വൻ ദുരന്തം ഒഴിവായി. കാർ പൂർണമായി വെള്ളത്തിൽ താഴ്ന്നു പോയി. ആർക്കും പരിക്കില്ല.