മുക്കം: ധീരജിന്റെ കൊലയെ കുറിച്ച് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് എസ്. എഫ്. ഐ പ്രവർത്തകർ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്ത് പ്രകടനം നടത്തുകയും സുധാകരന്റെ കോലം കത്തിക്കുകയും ചെയ്തു. ഏരിയ പ്രസിഡന്റ് മുഹമ്മദ് ഫാരിസ്, ജോ.സെക്രട്ടറി മിഥുൻ സാരംഗ്, ആദർശ് പൊറ്റശ്ശേരി, അഭി ഇടക്കണ്ടി, പുണ്യ, വൈശാഖ്, ഫാഹിസ് എന്നിവർ നേതൃത്വം നൽകി.