skssf
പെരുന്നാൾ ദിനത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് നല്കുന്ന ഭക്ഷണവിതരണം കൗൺസിലർ പി.കെ.സി അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു

വടകര: വടകര മേഖല എസ്.കെ.എസ്.എസ്.എഫ് ബലിപെരുന്നാൾ ദിനത്തിൽ വടകര ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. വടകര നഗരസഭാ കൗൺസിലർ പി.കെ.സി അഫ്സൽ ഭക്ഷണപ്പൊതി മേഖലാ സെക്രട്ടറി ജനാബ് ഹസ്സന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജംഷീർ ദാരിമി, നിസാർ മൗലവി, റുബൈസ്, ശംസീർ ദാരിമി, ടി കെ അബ്ദുൽ ലത്തീഫ് മുസ്ലിയാർ, സിറാജ് എസ് കെ, മുസ്തഫ അയിത്തല, ഷാരൂഖ് സംബന്ധിച്ചു.