പേരാമ്പ്ര: നാളീകേരത്തിന്റെ വിലയിടിവ് മൂലം കഷ്ടപ്പെടുന്ന കേരളത്തിലെ കർഷകരെ രക്ഷിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. പി വിജയൻ ആവശ്യപ്പെട്ടു. നാളീകേര സംഭരണത്തിലെ അപാകതകൾ പരിഹാരിക്കമെന്ന് ആവശ്യപ്പെട്ട്
ചങ്ങരോത്ത് മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി ചങ്ങരോത്ത് കൃഷി ഭവൻ മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച നാളീകേരസംഭരണ പദ്ധതി പൂർണപരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ.എം ശങ്കരൻ അദ്ധ്യ
ക്ഷത വഹിച്ചു. ഇ.ടി സരീഷ്. കെ.കെ അശോകൻ. ഇ.സി കുഞ്ഞിരാമൻ നായർ. അരുൺ പെരുമന. ഹരീന്ദ്രൻ വാഴയിൽ. ജോജി ജോസഫ്. രാമചന്ദ്രൻ. ശ്രീനാഥ് കെ.എം. ശ്രീനിവാസൻ കരുവാൻ കണ്ടി പ്രസംഗിച്ചു. കെ.സി രാഘവൻ നായർ വന്നാറത്ത് കൃഷ്ണൻ പുതിയോട്ടിൽ ശ്രീധരൻ,നടുക്കണ്ടി ശശി എന്നിവർ നേതൃത്വം നൽകി.