ഫറോക്ക്: കല ഉപജീവനമാക്കി, ജീവിതത്തിന്റെ ഭൂരിഭാഗവും കലയ്ക്കുവേണ്ടി സമർപ്പിച്ച് വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുമ്പോൾ ജീവിക്കാൻ കുടുംബത്തെ സംരക്ഷിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഇപ്പോൾ ലഭിക്കുന്ന പെൻഷൻ അപര്യാപ്തമാണെന്നും പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും ഫറോക്കിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കലാരംഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഭാനുപ്രകാശ്, വി.മോഹനൻ, കെ.അരവിന്ദാക്ഷൻ, സദു ഫറോക്ക്, സത്യൻ.കെ.ടി , ഗോപാലകൃഷ്ണൻ. കെ.ടി , സുകുമാരൻ എം.പി ,സദാനന്ദൻ.നല്ലൂർ, സെക്രട്ടറി തിലകൻ ഫറോക്ക് എന്നിവർ പ്രസംഗിച്ചു.