രാമനാട്ടുകര: വായന പക്ഷാചരണത്തോടനുബന്ധിച്ച് പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയിലെ സിറിയസ് ബാലവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻമാരായ ഗോപി പുതുക്കോട് ,ജി അനന്യ ,പ്രദീപ് രാമനാട്ടുകര എന്നിവരുടെ വീടുകളിലേക്ക് അക്ഷരയാത്ര നടത്തി .എഴുത്തുകാരെ ആദരിക്കുകയും, അഭിമുഖം നടത്തുകയും ചെയ്തു .ഗോപിയും അനന്യയും ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങൾ ബാലവേദി പ്രസിഡന്റ് അനൈന ഏറ്റു വാങ്ങി .പി കെ വിനോദ് കുമാർ ,പി സുബ്രഹ്മണ്യൻ ,വി റീന ,പി ശ്രീജ ,അനൈന പി, ദേവനന്ദ പ്രവീൺ, ഗീതിക എം കെ , അനയ്രാജ് പി ,ജിഷ്ണു എ എന്നിവർ നേതൃത്വം നൽകി.