karshaka
karshaka

രാമനാട്ടുകര: കേരള കർഷകസംഘം രാമനാട്ടുകര മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സി.കെ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുട്ടിയറ കനാലിൽ റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുക, രാമനാട്ടുകര മുനിസിപ്പൽ ഓഫീസിലെ അഴിമതി അവസാനിപ്പിക്കുക​,​ മനുഷ്യാവകാശ പ്രവർത്തകരായ ടീസ്ത സെതൽവാദ്, ആർ.ബി. ശ്രീകുമാർ എന്നിവരെ മോചിപ്പിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിജയൻ.പി.മേനോൻ അദ്ധ്യക്ഷത വഹിച്ചു. വാഴയിൽ ബാലകൃഷ്ണൻ, വേലായുധൻ പന്തീരാങ്കാവ്, എം.ബാബു എന്നിവർ പ്രസംഗിച്ചു. പി.സുനിൽകുമാർ സ്വാഗതവും മായ ശിവദാസൻ നന്ദിയും പറഞ്ഞു. വിജയൻ പി.മേനോനെ പ്രസിഡന്റായും ,പി.സുനിൽകുമാറിനെ സെക്രട്ടറിയായും ​ ​തിരഞ്ഞെടുത്തു.