കോഴിക്കോട് : ജില്ലയോടുള്ള വിദ്യാഭ്യാസ നീതി നിഷേധത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റി ഡി. ഡി. ഇ ഓഫീസിലേക്ക് മാർച്ച് നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരീപ്പുഴ മാർച്ച് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മുഖ്യാത്ഥിയായി.
കോഴിക്കോട് ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ അദ്ധ്യക്ഷത വഹിച്ചു. ലബീബ് കായക്കൊടി, അസ്‌ലം ചെറുവാടി , ടി. കെ മാധവൻ,ആയിഷ മന്ന എന്നിവർ പ്രസംഗിച്ചു. ടി. സി സജീർ , ആദിൽ അലി, മുബഷിർ, ആയിഷ റഈസ് കുണ്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി.