വടകര: കോളജ് ഓഫ് എജിനീയറിംഗ് വടകരയും കേരള വനംവന്യജീവി വകുപ്പ് സംയുക്തമായി
സംഘടിപ്പിച്ച വന മഹോത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വനം വകുപ്പ് നൽകിയ വൃക്ഷത്തൈകൾ ക്യാമ്പസിൽ നട്ടു. കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്റ്ററി ആർ. കീർത്തി ഐ.എഫ്.എസ് മുഖ്യാത്ഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ.ജോസഫ് ഒ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ.വി റീന, ഗ്രാമപഞ്ചായത്തംഗം കെ ശശിധരൻ, ആർ.ഡി പ്രീത, അസി. ഫോറസ്റ്റ് കൺസർവേറ്റർ എം.ജോഷിൽ, പ്രപു പ്രേംനാഥ്, എന്‍ അഷിത, എം റഷ എന്നിവർ പ്രസംഗിച്ചു.