കോഴിക്കോട് : പദ്ധതി വിഹിതം വെട്ടി കുറച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ യു.ഡി.എഫ്.ജില്ലാ കൺവീനർ എം.എ.റസാഖ് ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത അദ്ധ്യക്ഷത വഹിച്ചു. ഡി. സി സി. സെക്രട്ടറി പി.എം.അബ്ദുറഹ്മാൻ, അഫ്ഹാസ് എന്നിവർ പ്രസംഗിച്ചു.കൗൺസിലർമാരായ കെ.മൊയ്തീൻകോയ, എസ്.കെ അബൂബക്കർ ,കെ .നിർമ്മല, ആയിശബി പാണ്ടികശാല, സാഹിദ സുലൈമാൻ, കവിത അരുൺ, കെ.പി.രാജേഷ്, അജീബ ഷമീൽ, ഓമന മധു, സൗഫിയ അനീഷ്, പി.ഉഷാദേവി, കെ.റംലത്ത്, മനോഹർ മങ്ങാറിൽ ഡോ.പി.എൻ.അജിത എന്നിവർ നേതൃത്വം നൽകി.