kunnamangalam-news
ചാത്തമംഗലം മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്യത്തിൽ ചാത്തമംഗലം കൃഷിഭവന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്യുന്നു

ചാത്തമംഗലം: കേരള സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും, നാളികേര കർഷകരോടുള്ള വഞ്ചനയ്ക്കെതിരെയും, ഭൂനികുതി കുത്തനെ വർദ്ധിപ്പിച്ചതിനെതിരെയും ചാത്തമംഗലം മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമംഗലം കൃഷിഭവന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് സി.എം.സദാശിവൻ, ടികെ വേലായുധൻ, ടി.പത്മാക്ഷൻ, കെസി. ഇസ്മാലുട്ടി, സജീവൻ കല്ലുങ്കണ്ടി, വി.സെബിൻ, എൻ.പി. രാമചന്ദ്രൻ, ശശിധരൻ, ശിവദാസപണിക്കർ, മധുസങ്കേതം, ടിവി..മുഹമത്ഷാഫി, അബ്ദുള്ള മാനൊടുകയിൽ, കെ.ഫഹദ് എന്നിവർ നേതൃത്വം നൽകി.