കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി വലിയപോയിൽ റോഡിന് 8 ലക്ഷവും കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പതിമംഗലം ഉണ്ടോടിക്കടവ് റോഡിന് 7 ലക്ഷവുമാണ് അനുവദിച്ചത്. കാലവർഷത്തിൽ പൂർണമായും തകർന്ന റോഡുകൾക്ക് ഫ്ലഡ് പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി നടത്തുന്നതിന് വേണ്ട അടിയന്തര സംവിധാനം ഏർപ്പെടുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.