5
കടിയങ്ങാട് എടക്കോട് കുന്നിലെക്കുള്ളള്ള നടപ്പാത

കോഴിക്കോട്: ജില്ലയിൽ കനത്ത വഴ തുടരുന്നു. 16 വില്ലേജുകളിലായി 19 വീടുകൾ ഭാഗികമായി തകർന്നു. മലയോരമേഖലിൽ ശക്തമായ മഴതുരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളും റോഡുകളുമെല്ലാം വെള്ളത്തിലാണ്. മാവൂർ പെരുവയൽ മേഖലയിൽ വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഈങ്ങാപ്പുഴ വില്ലേജിലെ കടിവെട്ടിച്ചാൽ എന്ന സ്ഥലത്തെ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. കട്ടിപ്പാറ വില്ലേജിലെ പുത്തൻവീട്ടിൽ മനോജ് കുമാറിന്റെ വീടിന് ഇന്നലെയുണ്ടായ മഴയിൽ ഭാഗികനാശനഷ്ടം സംഭവിച്ചു. ഈങ്ങാപ്പുഴ വില്ലേജ് ചാലിൽ അമ്പലപ്പടി അബ്ദുർറഹ്മാൻ കുട്ടിയുടെ വീടും ഭാഗികമായി തകർന്നു. തിനൂർ വില്ലേജിൽ തിനയൂർ ദേശത്ത് നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട കാവിൽ ചാക്കോയുടെ വീട്ടുമുറ്റത്ത് വിള്ളൽ ഉണ്ടാവുകയും മുറ്റത്തോട് ചേർന്നുള്ള ചുറ്റു മതിൽ തകരുകയും ചെയ്തു. ഇനിയും വിള്ളൽ ഉണ്ടായാൽ വീട്ടിന്റെ വരാന്തയുടെ വലിയൊരു ഭാഗം തകർന്ന് വീഴാൻ സാധ്യതയുള്ളതിനാൽ വീട്ടുകാരെ അടുത്തുള്ള ബന്ധു വീട്ടിലേക്ക് മാറ്റിപാർപ്പിച്ചു. ചെങ്ങോട്ടുകാവ് വില്ലേജിൽ എടക്കുളം പറമ്പിൽ ഹൗസിൽ ഷാജിയുടെ വീടിനു മുകളിൽ തെങ്ങു വീണു ഭാഗികമായി നാശനഷ്ടം സംഭവിച്ചു.വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തോണി മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി.

കൊയിലാണ്ടി: മഴക്കെടുതിയിൽ തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട യുവാവിനെ കാണാതായി. മൂടാടി മുത്തായത്ത് കോ ഇനി ശിഹാബ് (27) നെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന മൂടാടി ചെമ്പിലെ വളപ്പിൽ സമദ് (35) നന്തി മണ്ടാണത്തിൽ ഷിമിത്ത് (30) എന്നിവർ നീന്തി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8.30 മണിക്ക് ഉരു പുണ്യ കാവ് ക്ഷേത്രത്തിന് അര കിലോമീറ്റർ ദൂരെയാണ് അപകടം. അപകട വിവരം അറിഞ്ഞതോടെ തഹസിൽദാർ സി.പി മണി, സി.ഐ.എൻ.സുനിൽകുമാർ , ഫയർ , കോസ്റ്റൽ പൊലീസ്, ഫിഷറീസ് ഉദ്യോഗസ്ഥരും മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ, ജനപ്രതിനിധികളായ പപ്പൻ മൂടാടി, കെ. സുമതി, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, വില്ലേജ് ഓഫീസർ സുഭാഷ്ബാബു എം.ടി, എന്നിവർ സ്ഥലത്തെത്തി. ശിഹാബിനായി തെരച്ചിൽ തുടരുകയാണ്. കനത്തമഴയിൽ വെള്ളക്കെട്ടും ഗതാഗത തടസവും പേരാമ്പ്ര: കിഴക്കൻ മേഖലയിലെ കപ്പ ,വാഴ തുടങ്ങിയ കൃഷികൾ വെള്ളത്തിലായി . ശക്തമായ വെള്ളക്കുത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ പലേടത്തും കെട്ടിക്കിടക്കുകയാണ്. ഗ്രാമീണ റോഡുകൾ പലതും തകർന്ന് ഗതാഗത യോഗ്യമല്ലാതായി. ഇന്നലെ ഉച്ചയോടെ മേഖലയിൽ കനത്ത മഴക്ക് ശമനം വന്നത് ആശ്വാസമായി നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ചങ്ങരോത്തെ എടക്കോട്കുന്ന് നിവാസികൾക്ക് ഏക ആശ്രയമായ നടപ്പാതയിൽ വെള്ളം കയറി കാൽനടയാത്രക്ക് പോലും കഴിയാതെ ദുരിതത്തിലായി. കടിയങ്ങാട് ആട്ടോത്ത് താഴെ റോഡിൽ ഇല്ലത്ത്മീത്തൽ സൈനബ ഇസ്മായിലിന്റെ വീടിന് മുൻ വശത്തെ ചുറ്റുമതിൽ ഭാഗികമായി തകർന്നു.പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു .കൂത്താളി അഞ്ചാം വാർഡിലെ പുറയങ്കോട് റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടു .സംസ്ഥാന പാതയിൽ കുടിവെള്ള പൈപ്പ് ഇടാൻ വേണ്ടിയെടുത്ത കുഴികൾ മൂടി ബോർഡ് വെച്ചത് ആശ്വാസമായി. രണ്ട് ദിവസത്തിനിടയിൽ നാല് ലോറികൾ ഇവിടെ കുഴിയിൽ വീണിരുന്നു.