nadatham
നൊച്ചാട് പഞ്ചായത്തിൽ നീരുറവ് പദ്ധതിയുടെ ഭാഗമായി നടത്തിയ നീർത്തട നടത്തത്തിൽ നിന്ന്

പേരാമ്പ്ര: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നീർത്തടാധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി നൊച്ചാട് പഞ്ചായത്തിൽ നീരുറവ് എന്ന പേരിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. വാല്യക്കോട് നീർത്തടത്തിന് സമീപം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. നീർത്തട നടത്തത്തിന് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശാരദ, വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ബി.ഡി.ഒ പി. കാദർ ജോ. ബി.ഡി.ഒ കെ.പി. ഷൈലേഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാലിക്കര സെന്ററിലെ വിദ്യാർത്ഥികൾ, എം.ജി.എൻ.ആർ.ഇ.ജി ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. നൊച്ചാട് കളോളി പൊയിലിൽ നിന്നാരംഭിച്ച നീർത്തട നടത്തം മുളിയങ്ങലിൽ സമാപിച്ചു.