നാദാപുരം: പി.കെ.വിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പുതിയ കാലത്തെ പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്ന് സി.പി.ഐ ജില്ലാ എക്സി: അംഗം അഡ്വക്കറ്റ് പി.ഗവാസ് പറഞ്ഞു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ പി.കെ വാസുദേവൻ നായരുടെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി
സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവാസ്. സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറി എം.ടി ബാലൻ അദ്ധ്യക്ഷത വഹിച്ചു. രജീന്ദ്രൻ കപ്പള്ളി, കവി ശ്രീനി എടച്ചേരി, ശ്രീജിത്ത് മുടപ്പിലായി, ഷീമ വള്ളിൽ എന്നിവർ പ്രസംഗിച്ചു.