വടകര: ലയം റസിഡൻസ് അസോസിയേഷൻ തയ്യിൽ ഒഞ്ചിയത്തിന്റെ ആഭിമുഖ്യത്തിൽ അസോസിയേഷന്റെ പരിധിയിലെ മുഴുവൻ പ്ലസ് ടു, എസ്.എസ്.എൽ.സി വിജയികളെയും അനുമോദിച്ചു. അനുമോദന യോഗം ചോമ്പാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള മൊമന്റോ വിതരണം എം.ആർ. വിജയൻ നിർവഹിച്ചു. അനുമോദന യോഗത്തോടനുബന്ധിച്ച് ഗവ. പോളി മുൻ പ്രിൻസിപ്പൽ പി.കെ രാജീവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും കരിയർ ഗൈഡൻസ് ക്ലാസെടുത്തു. കുട്ടികൾക്ക് ഗവ.ഗേൾസ് എച്ച്.എസ്.എസ് മടപ്പള്ളിയിലെ അദ്ധ്യാപിക സവിത പി.കെ കൗസിലിംഗ് ക്ലാസും നടത്തി. സുരേശൻ.കെയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെള്ളാറ രാജൻ സ്വാഗതവും, സി.കെ.മോഹനൻ നന്ദിയും പറഞ്ഞു