img-20220712
പെൻഷനേഴ്സ് യൂണിയൻ മണാശ്ശേരി യൂണിറ്റ് കൺവൻഷൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണാശ്ശേരി യൂണിറ്റ് പ്രായമായ പെൻഷൻകാരെ ആദരിക്കലും പുതിയ പെൻഷൻകാരെ സ്വീകരിക്കലും നടത്തി. പെൻഷൻ ഭവനിൽ നടന്ന കൺവെൻഷൻ മുക്കം നഗരസഭാ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. എൻ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലകമ്മിറ്റി അംഗം എം.രാഘവൻ, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വി.വീരാൻകുട്ടി, കെ.അറുമുഖൻ, എ.എം.പരീത് ലബ്ബ, എം.പത്മനാഭൻ, കെ.അബ്ദുസലാം, കെ.കണ്ണൻകുട്ടി, ഇ.പി.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. പ്രായമായ പെൻഷൻകാരായ എൻ.കോയസ്സൻ, ഇ.എ.വേണുഗോപാലൻനായർ, സരോജിനിയമ്മ എന്നിവരെയാണ് ആദരിച്ചത്. "പ്രായമായവരും മാനസികാരോഗ്യവും" എന്ന വിഷയത്തിൽ ഡോ.പി.എ.കരീം ക്ലാസെടുത്തു.