കോഴിക്കോട്: കോടഞ്ചേരി ഗവ. കോളേജിലെ ബി.എസ് സി സുവോളജി, ഫിസിക്‌സ് വിഷയങ്ങളിലെ മൂന്നാം സെമസ്റ്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 8289853275
പശുവളർത്തൽ പരിശീലനം
കോഴിക്കോട്: മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പശു വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നടത്തും. ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നാളെ രാവിലെ 10 മുതൽ നാല് വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം. താത്പര്യമുള്ളവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
ലാബ് അസിസ്റ്റന്റ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 18 ന് രാവിലെ 11 മണിക്ക് നടക്കും. സയൻസ് വിഷയത്തിൽ പ്രീഡിഗ്രിയും, പ്ലസ്ടു, തത്തുല്യവുമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0495 2350216, 2350200