നന്മണ്ട :സംസ്ഥാന കർഷക ക്ഷേമനിധി ബോർഡ് അംഗത്വ രജിസ്‌ട്രേഷൻ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാതല ബോധവത്കരണ പരിപാടി ശനിയാഴ്ച രാവിലെ 9 മണിക്ക് എ.യു.പി. സ്‌കൂളിൽ വനം മന്ത്രി എ. കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിക്കും. വിവിധ തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ ക്ഷേമനിധി ബോർഡ് അംഗങ്ങൾ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ നന്മണ്ട കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.