കോഴിക്കോട്: ജില്ലയിലെ ഹയർസെക്കൻഡറി സീറ്റുകളിലെ അപര്യാപ്തത പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഇന്ന് ഡി.ഡി.ഇ ഓഫീസിലേക്ക് ഗ്രേറ്റ് മാർച്ച് നടത്തും. രാവിലെ പത്ത് മണിക്ക് സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും.