കോഴിക്കോട് : എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷന്റെ സുവർണ ജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം മാനാഞ്ചിറ എൽ.ഐ.സി ഡിവിഷണൽ ഓഫീസ് കാന്റീൻ ഹാളിൽ നടന്നു. ലോഗോ പ്രകാശനം എ.ഐ.ഐ.ഇ.എ വൈസ് പ്രസിഡന്റ് പി.പി. കൃഷ്ണൻ നിർവഹിച്ചു. കോഴിക്കോട് ഡിവിഷൻ വൈസ് പ്രസിഡന്റ് യു.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഐ.കെ. ബിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.ഡി.പൂർണിമ നന്ദിയും പറഞ്ഞു.