വടകര: സംസ്ഥാന സഹകരണ വകുപ്പിനു കീഴിലുള്ള സ്ഥാപനമായ കേപ്പിന്റെ വടകര എജിനീയറിംഗ്
കോളജിൽ പുതിയ അദ്ധ്യയന വർഷത്തിലെ നിലവിലുള്ള ബി.ടെക് എൻ.ആർ.ഐ സീറ്റുകളിലേക്ക് ഈ മാസം 18 വരെ അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം. സിവിൽ, കമ്പ്യൂട്ടർ എജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ടോണിക്‌സ് എജിനിയറിംഗ്സ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുകളുള്ളത്. പ്ലസ്.ടു പരീക്ഷയിൽ ചുരുങ്ങിയത് 45 ശതമാനമെങ്കിലും മാർക്കുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോളേജ് വെബ് സൈറ്റ് www.cev.ac.in അപേക്ഷിക്കേണ്ടത്. ഫോൺ: 9400477225, 9645350856.