cho-rod
ചോറോട് റെയിൽവെ മേൽപാലത്തിലെ കുരുക്കിൽ പെട്ടു കിടക്കുന്ന വാഹനങ്ങൾ

വടകര: ചോറോട് റെയിൽവേ മേൽ പാലത്തിലെ കുണ്ടും കുഴികളും യാത്രക്കാരെ വട്ടം കറക്കുന്നു. കുഴികൾ രൂപപ്പെട്ടതു മൂലം ഇതു വഴിവടകര , കണ്ണൂർ ഭാഗത്തേക്കും പോവുന്ന വാഹനങ്ങൾ പതുക്കെയാണ് പോകുന്നത്. ഇത് ദേശീയ പാതയിൽ മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്. ആംബുലൻസ് പോലെയുള്ള വാഹനങ്ങൾക്കും ഈ കുരുക്കിൽ നിന്ന് രക്ഷയില്ല. കൂടാതെ എയർപോർട്ട്, വിദ്യാർത്ഥികൾ,​ ട്രെയിൻ യാത്രക്കാർ തുടങ്ങിയവർക്കെല്ലാം വലിയ പ്രയാസമാണ് ഈ കുരുക്ക് സൃഷ്ടിക്കുന്നത്. പാലത്തിലെ കുഴികൾ അശാസ്ത്രീയമായി മൂടുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. റോഡിന്റെ ലവൽ തെറ്റി ഉയർച്ചയും താഴ്ചയും രൂപപ്പെട്ടതോടെ ഇരുചക്ര വാഹനങ്ങൾ അടക്കം തെന്നി വീഴുകയാണ്.

ദിവസങ്ങളായി പാലത്തിൽ ഈ സ്ഥിതി തുടരുകയാണ്. പാലത്തിലെ ഗതാഗതക്കുരുക്ക് വടകര ടൗണിലും ബാധിക്കുകയാണ്. പാലത്തിലെ കുരുക്ക് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.