കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ വിരിയിച്ച് അംഗീകൃത എഗ്ഗർ നഴ്സറിയിൽ വളർത്തിയ 45- 60 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. രാവിലെ 8 മുതൽ 12 വരെ 16ന് കൊയിലാണ്ടി വെറ്റിനറി 17ന് ബാലുശേരി പനായി വെറ്റിനറി ആശുപത്രികളിൽ വച്ചാണ് വിതരണം.