മുക്കം: 1982 ജൂലായ് 15 ന് ഇരുവഞ്ഞിപുഴയിലെ തെയ്യത്തും കടവിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട സഹയാത്രികരെ രക്ഷിക്കുന്നതിനിടയിൽ മുങ്ങി മരിച്ച ബി.പി.മൊയ്തീന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായ അനുസ്‌മരണയോഗം നാളെ വൈകുന്നേരം മൂന്നു മണിക്ക് ബി.പി .മൊയ്തീൻ സ്മാരക ലൈബ്രറി ഹാളിൽ നടക്കും. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്യും. ജില്ല ലൈബ്രറി കൗൺസിൽ അംഗം വി.കുഞ്ഞൻ അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. ആനന്ദ കനകം അദ്ധ്യക്ഷത വഹിക്കും.