നാദാപുരം: റിട്ട.അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ

അനുപാട്യംസിന്റെ സഞ്ചാര സാഹിത്യമായ നീല മലകളിലെ മായാ കാഴ്ചകൾ " എന്ന പുസ്തകം ജൂലായ് 16 ന് ശനിയാഴ്ച പ്രകാശിതമാകും. ഉച്ചയ്ക്ക് 2ന് നാദാപുരം സി. സി. യു. പി. സ്കൂളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രകാശന കർമ്മം നിർവഹിക്കുന്നത്.

ആവോലം കൂട്ടായ്മയാണ് പരിപാടി സംഘടിപ്പി ക്കുന്നത്. ഇ. കെ. വിജയൻ എം. എൽ. എ. അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി എ. കെ. ബാലൻ പുസ്തകം ഏറ്റുവാങ്ങും. മാദ്ധ്യമ പ്രവർത്തകൻ കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തകപരിചയം നടത്തും. നാദാപുരം പ്രസ് ഫോറം ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ തൂണേരി ഗ്രാമ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ്‌

കെ. മധു മോഹനൻ, കളത്തിൽ മൊയ്തു ഹാജി, കെ. രവീന്ദ്രൻ, പ്രഭാകരൻ അനാമിക,

ഗ്രന്ഥകാരൻ അനുപാട്യംസ് എന്നിവർ പങ്കെടുത്തു.

afdzucraxfm8k3qcjnib1yyjxb_gztagewp7wdgiramjfg=s40-p

ReplyForward