കോഴിക്കോട് : കക്കയം ഡാമിലെ ജലനിരപ്പ് വർദ്ധിച്ച സാഹചര്യത്തിൽ ഒരു ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തി. സെക്കൻഡിൽ 25 ക്യൂബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
കുറ്റ്യാടി പുഴയിൽ 20 സെന്റീമീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുണ്ട്. പുഴയ്ക്ക് ഇരു വശങ്ങളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.