
നന്മണ്ട: സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഗുരുപൂർണിമ ഗുരുവന്ദനം -22 ആഘോഷിച്ചു. നന്മണ്ട എ.യു.പി സ്കൂളിൽ നിന്ന് പ്രധാനാദ്ധ്യാപകനായി വിരമിച്ച എം.പ്രദീപൻ മാസ്റ്ററുടെ പാദങ്ങളിൽ ചന്ദനവും കുങ്കുമവും ചാർത്തി വിദ്യാർത്ഥികൾ വന്ദിച്ചു. വിദ്യാലയസമിതി സെക്രട്ടറി ഡോ.എസ്. വിക്രമൻ പൊന്നാട അണിയിച്ചു. ക്ഷേമസമിതി പ്രസിഡന്റ് പി.കെ.ദിനകരൻ ഉപഹാരം നൽകി.
വിദ്യാലയ സമിതി പ്രസിഡന്റ് വി.പി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമസമിതി അംഗം പ്രേംനാഥ് യു.എസ്,വിദ്യാലയ സമിതി അംഗം പി.കെ.സതീശൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി.പ്രേമ സ്വാഗതവും കൺവീനർ ദിവ്യ ജിതേഷ് നന്ദിയും പറഞ്ഞു.