പേരാമ്പ്ര: ഇവാന്റെചികിത്സക്കു വേണ്ടി ഫണ്ട് സമാഹരിക്കാൻ ജൂലായ് 18ന് കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ മുഴുവൻ ബസുകളും സർവീസ് നടത്താൻ തീരുമാനിച്ചു. നാട്ടിലും വിദേശത്ത് നിന്നുമായി 5 കോടി രൂപ സമാഹരിച്ചു. ഈ മാസം അവസാനത്തോടെ ചികിത്സ ആരംഭിക്കണമെങ്കിൽ ബാക്കി തുകയും ഉടൻ സമാഹരിക്കണം. കാരുണ്യ യാത്രയുടെ ഭാഗമായി കുറ്റ്യാടി, പേരാമ്പ്ര ,നടുവണ്ണൂർ, ഉള്ളേരി കോഴിക്കോട് ബസ് സ്റ്റാൻഡുകളിലും റൂട്ടിലെ മുഴുവൻ ടൗണുകളിലും ജനകീയ ഫണ്ട് കലക്ഷനും നടക്കും.കുറ്റ്യാടിയിലെ മുഴുവൻ ഒട്ടോകൾ അന്നേ ദിവസം കാരുണ്യയാത്രയിൽ പങ്കാളിയാകും. കാരുണ്യ യാത്രയിലും ഫണ്ട് സമാഹരണ യജ്ഞത്തിലും പങ്കാളികളാൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ഇതോടെപ്പമുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് കാരുണ്യ യാത്ര കൺവീനർ റസാഖ് പലേരി അറിയിച്ചു .944646 1176, 90373 00739